വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം…

കോഴിക്കോട് വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം. സംഘ‍ർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഉണ്ടായ സംഘർഷം. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button