പേഴ്‌സണൽ സ്റ്റാഫ് നിയമങ്ങൾ ഉത്തരവ് ഇറങ്ങി…മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി….

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ്റെ .പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ ഉത്തരവ് ഇറങ്ങി. മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനെ നിയമിച്ചു. പ്രസ് സെക്രട്ടറിയായി സീജി ജി എസിനെയും സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ടി ശ്രീകുമാറിനെയും നിയമിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പടെ 20 പേരെയാണ് ആദ്യ ഘട്ടത്തിൽ .പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.



