നമ്പര് പ്ലേറ്റില് ചിത്രപ്പണികള് വേണ്ട…മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര് പ്ലേറ്റുകളില് ക്രമക്കേടുകള് കാട്ടിയാല് പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര് വാഹന വകുപ്പ്. രജിസ്ട്രേഷന് നമ്പര് എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല് പല വാഹന ഉടമകളും വളരെ ലാഘവത്തോടെ അവര്ക്കിഷ്ടപ്പെട്ട രീതിയില് പ്രദര്ശിപ്പിക്കുകയും, ചിലര് മറച്ച് വെക്കുകയും, മറ്റു ചിലര് അഴിച്ചു വെക്കുകയും, കാണാതിരിക്കാന് ചെളി വാരിത്തേക്കുകയും ഒക്കെ ചെയ്യുന്നതായി കാണുന്നു. ഇങ്ങനെയുള്ള പ്രവൃത്തികള് കൊണ്ട് അപകടങ്ങളില് പെട്ട വാഹനങ്ങള് തിരിച്ചറിയാന് പ്രയാസമുണ്ടാവുകയും, ഹിറ്റ് ആന്ഡ് റണ് കേസുകളില് ഉള്പെടെ സാധാരണ നിലയില് ലഭിക്കേണ്ടതായ ഇന്ഷുറന്സ് പരിരക്ഷ ഇരകള്ക്ക് കിട്ടാതിരിക്കാനും സാധ്യത ഉണ്ട്.



