അമ്മ പ്രസവത്തിനായി ആശുപത്രിയിൽ; ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ മകൻ മരിച്ചതിന് കാരണം…

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചതായി പൊലീസ്. വലിയകുളങ്ങര സ്വദേശികളായ ദമ്പതികളുടെ ആറാമത്തെ മകനാണ് മരിച്ചത്. പ്രസവത്തിനായി അമ്മയെ ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ അച്ഛനും മറ്റു കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്നലെ രാത്രി അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് ഇടപെട്ട് പോസ്റ്റ്മോർട്ടം നടത്തിയത്. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.

കുടുംബം ഏറെക്കാലമായി ദുരിതപൂർണമായ സാഹചര്യത്തിലായിരുന്നു താമസം. വാടകഷെഡിൽ കഴിഞ്ഞിരുന്ന അമ്മയെയും കുട്ടികളെയും രണ്ടു മാസം മുൻപ് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാൽ, രണ്ടാഴ്ചയ്ക്കു ശേഷം ഇവർ അവിടെനിന്ന് ഭർത്താവിനൊപ്പം മടങ്ങുകയായിരുന്നു.

Related Articles

Back to top button