നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല…സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍….

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പമുണ്ട്. സര്‍ക്കാര്‍ നേരിട്ട് കോടതിയില്‍ ഇടപെടുമെന്നും മന്ത്രി റോജി എം ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കലക്ടറേറ്റില്‍ കുടിയിറക്ക് ഭീഷണി നേരിടുന്നവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
സര്‍ക്കാര്‍ തിങ്കളാഴ്ച തന്നെ ഈ കേസ് ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ ശ്രമിക്കും. അതിന് അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കോളനി വാസികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. ഈ കേസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ കേസില്‍ ഇടപെട്ട് സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



