ഇറാനെതിരെ വീണ്ടും ആക്രമണത്തിന് സൂചന നൽകി യുഎസ് പ്രസിഡന്റ്

ഇസ്രയേലിൽ ഈ മാസം 27ന് നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെതന്യാഹു വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇസ്രയേലിന് വിശ്വസിച്ച് ആശ്രയിക്കാവുന്ന ശക്തനായ നേതാവ് ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



