വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ്; മൊഴി നൽകിയത്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസും രജിസ്റ്റർ ചെയ്തു. മറ്റൊരു പെൺകുട്ടി കൂടി മൊഴി നൽകിയതിനെത്തുടർന്ന് ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുതിയ കേസ് എടുത്തത്. ഇതോടെ വീരമണിക്കെതിരേ മൊഴി നൽകിയ പെൺകുട്ടികളുടെ എണ്ണം 11 ആയി.



