മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ നൽകിയത്..

തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ സ്വകാര്യ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ഡൽഹി ആസ്ഥാനമായുള്ള ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് വഹിച്ചതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ജിഎസ്ടി ഉൾപ്പെടെ 19.88 ലക്ഷം രൂപയാണ് യാത്രയ്ക്കായി കമ്പനി നൽകിയതെന്നാണ് രേഖകളിലുള്ളത്.
കേളചന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. യാത്രയുടെ ചെലവ് ഒരു മലയാളി വ്യവസായി വഹിച്ചതാണെന്ന മുഖ്യമന്ത്രിയുടെ നേരത്തെയുള്ള വിശദീകരണത്തിന് വിരുദ്ധമാണ് പുതിയ രേഖകളെന്നാണ് റിപ്പോർട്ട്.



