ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ…

ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻ‌പ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് നൽകുക. മണ്ഡല പുനർവിഭജനത്തിന് കമ്മീഷൻ രൂപീകരിക്കും. ഈ കമ്മിഷൻ‌ ആകും മണ്ഡല പുനർനിർണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മിഷന്റെ അദ്ധ്യഷനാകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അദ്ദേഹം നിർ‌ദ്ദേശിക്കുന്ന ഒരാളോ കമ്മിഷന്റെ അം​ഗമാകും.

Related Articles

Back to top button