സ്‌ട്രോങ് റൂമിലെ സിസിടിവി പ്രവർത്തനരഹിതമായി; ദുരൂഹത, പരാതി നൽകി യുഡിഎഫ്

ഗുരുവായൂർ മണ്ഡലത്തിലെ സ്‌ട്രോങ് റൂമിലെ സിസിടിവി പ്രവർത്തനരഹിതമായതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂർ നേരം സിസിടിവി പ്രവർത്തനരഹിതമായെന്നും ഇതിൽ ദുരൂഹതയുണ്ടന്നുമാണ് യുഡിഎഫിന്റെ ആരോപണം. സംഭവത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദാണ് പരാതി നൽകിയത്.

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളജിലെ സിസിടിവി കാമറകളാണ് പ്രവർത്തനരഹിതമായത്. ഒരു മണിക്കൂറോളം നേരം അതിൽനിന്നുള്ള ദൃശ്യങ്ങളൊന്നും ലഭ്യമായില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി പരാതിയിൽ പറയുന്നു. സ്‌ട്രോങ് റൂം ഉൾപ്പെടെയുള്ളവയുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്നും പരാതിയിൽ പറയുന്നു.

Related Articles

Back to top button