ആലപ്പുഴ നെടുമുടിയിൽ പമ്പയാറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തി…

ആലപ്പുഴ: നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ കണ്ടെത്തി. മനുഷ്യൻ്റേതെന്ന് തോന്നിക്കുന്ന അസ്‌ഥിക്കഷ്‌ണങ്ങളാണ് കണ്ടെത്തിയത്.

ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികളാണ് ബാഗ് കണ്ടത്. മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചതെന്ന് സംശയം. അസ്‌ഥികൾ മനുഷ്യൻ്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും.

Related Articles

Back to top button