കടപ്പുറത്ത് 40കാരന്റെ മൃതദേഹം… ശരീരത്തിൽ കല്ലുകൊണ്ട്…

തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സുകാരനായ സലാമാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാർ കടപ്പുറത്ത് സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. സലാമും സുഹൃത്തുമായി ഇന്നലെ അടിപിടിയുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സലാമിന്റെ ശരീരത്തിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. സലാമിനെതിരെ 23 കേസുകൾ നിലവിലുണ്ടെന്നും ഇയാൾ പ്രദേശത്തെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



