റിയാദിൽ മരിച്ച 35കാരിയുടെ മൃതദേഹം നാട്ടിലെത്തി

റിയാദ്: റിയാദിൽ ഏതാനും ദിവസം മുമ്പ് മരിച്ച കാസർകോട് സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ സജീവ ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.നിയമനടപടികളും യാത്രാരേഖകളും പൂർത്തിയാക്കിയ ശേഷം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.വെള്ളരിക്കുണ്ട് പരപ്പ ബെരിക്കുളം സ്വദേശിനിയായ ചിപ്പി രതീഷ് കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.റിയാദിൽ വെച്ചായിരുന്നു ചിപ്പിയുടെ മരണം. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം ഏകോപിപ്പിക്കുകയായിരുന്നു.



