ആർ ശ്രീലേഖയുടെ വീഡിയോയിൽ പ്രതികരണവുമായി ബിജെപി നേതാവ്…

തിരുവനന്തപുരം:ആർ ശ്രീലേഖയുടെ വീഡിയോയിൽ പ്രതികരണവുമായി ബിജെപി നേതാവും കൗൺസിലറുമായ എസ് സുരേഷ്. ശ്രീലേഖയ്ക്ക് പരാതിയുണ്ടെങ്കിൽ പാർട്ടിക്ക് അകത്ത് പരിഹരിക്കുമെന്നും ഒന്നും നടക്കുന്നില്ല എന്നവർ പറഞ്ഞിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു. പാർട്ടിക്കകത്തുള്ള വിഷയങ്ങൾ പാർട്ടിക്ക് അകത്ത് തീർത്തു കൊള്ളാം.

മേയർക്ക് എതിരെയുള്ള പരാമർശങ്ങളിൽ ശ്രീലേഖയ്ക്ക് വീഴ്ച പറ്റിയോ എന്നത് പാർട്ടിക്കകത്ത് ചർച്ച ചെയ്യേണ്ടതാണ്. അത് പാർട്ടിക്ക് അകത്ത് തീർക്കേണ്ട വിഷയമാണെന്നും അത് ഞങ്ങൾ പരിഹരിച്ചു കൊള്ളാമെന്നും എസ് സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഡൽഹിയിൽ സെറ്റിട്ട് മലയാള ചാനലുകൾക്ക് മുന്നിൽ നടത്തിയ നാടകമാണ് സമരം.

കേരളത്തെ അപമാനിക്കുന്നതാണ്. പിണറായി പാറ്റകളുടെ അണിയായി. പ്രായമെങ്കിലും നോക്കണം. എസ്ഐആർ വന്നതുകൊണ്ടാണോ അധികാരം നഷ്ടപ്പെട്ടതെന്ന് പിണറായി വ്യക്തമാക്കണം. മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ് വിഡി സതീശന്റേയും പിണറായിയുടെയും ചെകിട്ടത്ത് ഏറ്റ അടിയാണെന്നും സുരേഷ് വിമർശിച്ചു.

Related Articles

Back to top button