‘തിയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്’; മുന്നറിയിപ്പുമായി..

നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കളക്ഷനിലും വൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ സിനിമ കാണാൻ പോകുന്ന പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി സമൂഹമാധ്യങ്ങളിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. തിയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ ദയവായി പങ്കുവയ്ക്കരുതെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. “പ്രിയപെട്ടവരെ, ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന് നിങ്ങൾ നൽകുന്ന വൻ വരവേൽപ്പിന് നന്ദി.
നിങ്ങളുടെ സന്തോഷം ഞങ്ങൾ മനസിലാക്കുന്നു. എന്നിരുന്നാലും, സിനിമ കാണാനിരിക്കുന്ന മറ്റുള്ളവരുടെ ആസ്വാദനത്തെ സാരമായി ബാധിക്കുമെന്നതിനാൽ, തിയറ്ററിൽ നിന്നുള്ള ചിത്രത്തിലെ ദൃശ്യങ്ങൾ ദയവായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് അഭ്യർഥിക്കുന്നു. സിനിമയുടെ സർപ്രൈസുകൾ എല്ലാവരും തിയറ്ററിൽ തന്നെ ആസ്വദിക്കട്ടെ.” ഭാവന സ്റ്റുഡിയോസ് കുറിച്ചു.




