ജനവാസ മേഖലയിൽ കരടി….നാട്ടുകാർ ഭീതിയിൽ…

ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആനന്ദന്റെ വീടിന് സമീപമാണ് കരടിയെത്തിയത്. വീടിനു മുന്നിൽ വളർത്തിയിരുന്ന നായയെ കരടി ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കരടി പിന്നീട് തിരികെ മടങ്ങിപ്പോവുകയായിരുന്നു. ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കരടിയെ ഉടൻ തന്നെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Related Articles

Back to top button