കുണ്ടറ കസ്റ്റഡി മര്‍ദന ആരോപണം….‘പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും’….കൊല്ലം റൂറല്‍ എസ്പി

കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍, പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി ഷാജി സുഗുണന്‍ ട്വന്റിഫോറിനോട്. ആരോപണവിധേയരായ പൊലീസുകാരനെ മാറ്റിനിര്‍ത്തുന്നത് ആലോചനയിലാണെന്നും ഷാജി സുഗുണന്‍ പറഞ്ഞു.

പൊലീസുകാര്‍ക്കെതിരെ ആരോപണം നിലവിലുള്ളതുകൊണ്ടുതന്നെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ കൊണ്ടാണ് കേസ് അന്വേഷിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ പേരിലാണ് ആരോപണമുള്ളത്. അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടുന്നതിനനുസിച്ചാണ് തീരുമാനമെടുക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറോട് വിവരങ്ങള്‍ തേടിയിരുന്നു. ഹെപ്പറ്റൈറ്റിസ് ബാധിച്ചാണ് അദ്ദേഹം ചികിത്സയിലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളു – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button