കണ്ണൂരിനെ വീഴ്‌ത്തി തിരുവനന്തപുരത്തിന്റെ കൊമ്പന്‍മാര്‍ സീസണിലെ ആദ്യ ജയം ആഘോഷിച്ചു…

തിരുവനന്തപുരം: കണ്ണൂര്‍ വാരിയേഴ്‌സിനോടൊരു കണക്ക്‌ തീര്‍ക്കാനുണ്ടായിരുന്നു, തിരുവനന്തപുരത്തിന്റെ കൊമ്പന്‍മാര്‍ അതങ്ങ്‌ തീര്‍ത്തു. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ സ്വന്തം മണ്ണില്‍ കണ്ണൂരിനോടേറ്റ പരാജയത്തിന്റെ നിരാശ ഇത്തവണ ഷൂട്ടൗട്ട്‌ വിജയത്തിലൂടെ (4-1) തിരുവനന്തപുരം കൊമ്പന്‍സ്‌ എഫ്‌ സി മറികടന്നു. സീസണിലെ കന്നിമത്സരത്തില്‍ കാലിക്കറ്റിനോടേറ്റ തോല്‍വിയുടെ ക്ഷീണവും തീര്‍ത്തു.

സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ മൂന്നാം സീസണില്‍ കൊമ്പന്‍സ്‌ എഫ്‌ സിയുടെ ആദ്യ ജയമാണിത്‌. നിശ്ചിത സമയത്ത്‌ 1-1 ആയിരുന്നു സ്‌കോര്‍. തിരുവനന്തപുരത്തിനായി യുവതാരം മുഹമ്മദ് നിഷാമും കണ്ണൂരിനായി ഫെഡറിക് ബോച്ച്വെയും നിശ്ചിത സമയത്ത് ഗോൾ നേടി. ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ എസിയർ ഗോമസ്, ഏണസ്റ്റൻ ലവ്സാംബ, ആൽവാരോ ആൽവാരസ് എന്നിവർ എടുത്ത കിക്കുകൾ പിഴച്ചപ്പോൾ തിരുവനന്തപുരം മൂന്ന് കിക്കുകളും ഗോളാക്കിമാറ്റി.

Related Articles

Back to top button