കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യാത്രക്കാരന്‍റെ മൊബൈല്‍ ഫോണും രേഖകളുമുള്ള ബാഗ് മോഷ്ടിച്ചു….പ്രതി പിടിയിൽ

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസില്‍ ഉറങ്ങിപ്പോയ യാത്രക്കാരന്റെ മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയില്‍. കാടാമ്പുഴ താണിയപ്പന്‍ കുന്നില്‍ താമസിക്കുന്ന നൗഫലിനെ (32) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെ മാത്തൂരില്‍ വെച്ചാണ് തൃശൂര്‍ കുളിമുട്ടം സ്വദേശിയുടെ മൊബൈല്‍ ഫോണുകളും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചത്. കൈക്കലാക്കിയ ഫോണ്‍ സുഹൃത്തിനു നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി. കാടാമ്പുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.



