‘എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരു പെണ്ണ് വേണം’; ഓട്ടോയ്ക്ക് പിന്നിൽ വിവാഹ പരസ്യം നൽകി ഓട്ടോ ഡ്രൈവർ

വിവാഹം നടക്കാതായതോടെ ജീവിത പങ്കാളിക്കായി സ്വന്തം ഓട്ടോയിൽ തന്നെ പരസ്യം നൽകിയിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോയിലാണ് ഏവരെയും ഒരു നിമിഷം അതിശയിപ്പിക്കുന്ന ഈ വ്യത്യസ്തമായ പരസ്യം പ്രദർശിപ്പിച്ചിരിക്കുന്നത്. പങ്കാളിയെ കാണിച്ചു തരുന്നവർക്ക് 10,000 രൂപ വിവാഹശേഷം നൽകുമെന്ന വാഗ്ദാനവും പരസ്യത്തിൽ നൽകിയിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ കൂടെ കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹത്താലാണ് ഇങ്ങനെ പരസ്യം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്ന നോട്ടീസിൽ 26 മുതൽ 37 വയസ്സിന് ഇടയിലുള്ള പെൺകുട്ടികളോ, മുൻപ് വിവാഹം കഴിഞ്ഞവർ ആണെങ്കിലും സമ്മതമാണെന്ന് പറയുന്നു. തന്റെ പങ്കാളിയുടെ മനസ്സ് ഒരിക്കലും നോവിക്കില്ലെന്ന ഉറപ്പും തിരിച്ചും അങ്ങനെ തന്നെ ഉണ്ടാവണം എന്ന ആവശ്യവും സൂചിപ്പിച്ചുകൊണ്ട്, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉൾപ്പെടെ നൽകിയാണ് ഈ വിവാഹ പരസ്യം അവസാനിക്കുന്നത്.

Related Articles

Back to top button