ചാലക്കുടി പഴയ പാലത്തിലൂടെ നാളെ മുതൽ വാഹനങ്ങൾ വിടില്ല

ശനിയാഴ്ച രാത്രി 9 മുതൽ ആറ് ദിവസത്തേക്ക് ചാലക്കുടി പുഴക്കു കുറുകെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. ചാലക്കുടി ദേശീയ പാതയിൽ മുരിങ്ങൂർ – കൊരട്ടി – ചിറങ്ങര അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപണികൾക്കും ഭാര പരിശോധന നടത്തുന്നതിനുമായാണ് ​ഗതാ​ഗത നിരോധനം. ഇതോടൊപ്പം പഴയ പാലത്തിലെ ബെയറിങ് മാറ്റുന്നതടക്കമുള്ള അറ്റകുറ്റപണികളും നടത്തും.

ഈ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണത്തിനായി 10 പൊലീസ് ഉദ്യോഗസ്ഥർ, 10 ട്രാഫിക് വാർഡൻമാർ, 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെ നിയോഗിക്കും. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമും ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും പ്രദേശത്തുണ്ടാകും.

Related Articles

Back to top button