വി.ഡി സതീശന്റെ വ്യാജചിത്രം നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം…. കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ ഫോട്ടോ നിർമിച്ച് ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ കരുണൻ ചാലിലിനെതിരെയാണ് അത്തോളി പോലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷൂവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുത്തം കൊടുക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത് നിർമിച്ച വ്യാജ ചിത്രമാണ് പ്രതി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച അത്തോളി പോലീസ്, ഐടി ആക്ട് പ്രകാരവും അപകീർത്തിപ്പെടുത്തലിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

Related Articles

Back to top button