പിണറായിക്കെതിരായ ഇഡി ശുപാർശ… കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി….

തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി ശുപാർശ അതീവ ഗൗരവമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേസെടുക്കേണ്ട സാഹചര്യമെന്നാണ് കെപിസിസി യോഗത്തിൽ മുഖ്യമന്ത്രി വിലയിരുത്തിയത്. എന്നാല്‍, എടുത്ത് ചാടി നടപടി വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുധാരണ. പിണറായിക്കെതിരായ തുടർനടപടി ആലോചിച്ച് മതിയെന്ന് വിടി ബല്‍റാം അഭിപ്രായപ്പെട്ടു. എന്നാല്‍, ഉടനടി കേസെടുക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ നിലപാട്.

Related Articles

Back to top button