ടി20യില്‍ ചരിത്രം സൃഷ്ടിച്ച്‌ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍

കൂടെ കളിച്ചവരെല്ലാം വിരമിച്ചു. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഇപ്പോഴും കളി തുടരുകയാണ്‌. കരീബിയന്‍ ക്രിക്കറ്റ്‌ പ്രീമിയര്‍ ലീഗില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടവുമായി ഫോം മങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കുകയും ചെയ്‌തു. സെയിന്റ്‌ ലൂസിയ കിംഗ്‌സിനെതിരെ ആയിരുന്നു ഗയാന ആമസോണ്‍ വാരിയേഴ്‌സ്‌ താരമായ ഇമ്രാന്‍ താഹിറിന്റെ അഞ്ച്‌ വിക്കറ്റ്‌ പ്രകടനം. ടി20 ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ അഞ്ച്‌ വിക്കറ്റുകള്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരവും ഇമ്രാന്‍ താഹിറാണ്‌. 17 റണ്‍സിനിടെ സെയിന്റ്‌ ലൂസിയ കിംഗ്‌സിന്റെ അഞ്ച്‌ വിക്കറ്റുകള്‍ കൊയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്‌ പ്രായം 47 വര്‍ഷവും 167 ദിവസവും ആയിരുന്നു. 2025 ല്‍ ഇമ്രാന്‍ താഹിര്‍ സൃഷ്ടിച്ച റെക്കോര്‍ഡ്‌ തന്നെയാണ്‌ ഇപ്പോള്‍ അദ്ദേഹം തകര്‍ത്തത്‌ എന്ന പ്രത്യേകതയുമുണ്ട്‌.

Related Articles

Back to top button