നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത്..

പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി കാഞ്ഞങ്ങാട് അജാനൂരിലെ വ്യാപാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. അജാനൂർ സ്വദേശിയായ വ്യാപാരിയുടെ പരാതിയിൽ കർണാടക സ്വദേശികളായ ശാന്തി (50), രാജു എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. തട്ടിപ്പിലൂടെ വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ നഷ്ടമായി. വാടകയ്ക്ക് വീട് വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിയെ സമീപിച്ച് സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ തട്ടിപ്പിന്റെ വലവിരിച്ചത്. വ്യാപാരിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ പ്രതികൾ ദിവസങ്ങൾ കഴിഞ്ഞാണ് തട്ടിപ്പിന്റെ പ്രധാന ഘട്ടത്തിലേക്ക് കടന്നത്.

Related Articles

Back to top button