പാലക്കാട് അംഗനവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു; സംഭവം അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ

ശ്രീകൃഷ്ണപുരം: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടി ടീച്ചർ വിശാല (57)ത്തിനാണ് പാമ്പുകടിയേറ്റത്.
അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയിലായിരുന്നു സംഭവം. ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button