“ധൈര്യമുണ്ടെങ്കിൽ കേസെടുക്ക് സാറേ…!!!”; കൊച്ചിയിൽ പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി

എറണാകുളത്ത് പ്രതി പോലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. സിപിഒ അജിത് പോളിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് നോർത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതി അക്രമാസക്തനാവുകയായിരുന്നു. ‘ധൈര്യമുണ്ടെങ്കിൽ എനിയ്ക്ക് എതിരെ കേസെടുക്ക് സാറേ… നിന്റെയൊക്കെ കൂടെ കാക്കിയിട്ടവന്മാർക്ക് ആർക്കെങ്കിലും ധൈര്യമുണ്ടോ…? വീഡിയോ എടുക്ക്, ധൈര്യമുണ്ടെങ്കിൽ അപ് ലോഡ് ചെയ്യ് സാറെ…’ എന്നൊക്കെ പൊലീസിനെ വെല്ലുവിളിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.



