കോൺഗ്രസിലെ തർക്കത്തിനിടെ ഉമ്മൻ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ് യുദ്ധം…

കോട്ടയം: ഒരു ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം. പിണറായി വിജയനെതിരായ ഇ ഡി കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സിൽ ‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ എന്നും ‘ഒന്നും മറന്നിട്ടില്ല വിജയാ’ എന്നും എഴുതിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി ഓഫീസിന് സമീപത്തും ഗാന്ധി സ്ക്വയറിലും പ്രസ് ക്ലബ്ബിനു മുന്നിലും ഫ്ലക്സ് ബോർഡുകൾ ഉണ്ട്.



