പിണറായി വിജയൻ അഭിപ്രായം രേഖപെടുത്തിയ കിഫ്‌ബി ബോർഡ് രേഖ പുറത്ത്….

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻകൈ എടുത്തത് മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ. വിവാദമായ കണ്ണൂർ കിഫ്ബി ഭൂമി ഏറ്റെടുക്കലിന് അടിയന്തിര നടപടിയ്ക്ക് നിർദേശം നൽകി എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ് പിണറായി വിജയൻ അഭിപ്രായം രേഖപെടുത്തിയ കിഫ്‌ബി ബോർഡ് രേഖയാണ് പുറത്തുവന്നത്. വ്യവസായ വികസനത്തിന് അത്യാവശ്യമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ കിഫ്‌ബി CEO യുമായുള്ള യോഗത്തിന്റെ വിവരങ്ങളാണിത്. കിഫ്‌ബി ഡയറക്ടർ ബോർഡിൻറെ 33-ാം ബോർഡ് യോഗത്തിന്റെ മിനിട്സ് അജണ്ടയാണിത്. 2018 ഒക്ടോബർ 25നാണ് കിഫ്‌ബി സിഇഒ ആയ കെ എം എബ്രഹാം അടക്കം പങ്കെടുത്ത യോഗത്തിലാണ് കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ അടക്കം ചർച്ചയായത്.

Related Articles

Back to top button