KSU കരിങ്കൊടി പ്രതിഷേധം….വീണയെ മൂന്നര മണിക്കൂർ വിസ്തരിച്ചു…മൊഴിയിൽ…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രേഖപ്പെടുത്തി. പത്തനംതിട്ട കൊടുമണിലെ വീട്ടിൽ ശനിയാഴ്ചയാണ് കെ.എ.പി. നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നരമണിക്കൂറോളം ചെലവഴിച്ച് മൊഴിയെടുത്തത്. പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്നതിനുള്ള സൂചനകളൊന്നും വീണാ ജോർജിന്റെ മൊഴിയിലുമില്ലെന്നാണ് അറിയുന്നത്. അടിക്കുന്നത് കണ്ടോയെന്ന ചോദ്യത്തിനും മുൻ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന.



