ഇറാനിൽ കുടുങ്ങിയ മലയാളിക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ട്….വിദേശകാര്യ മന്ത്രാലയം

കൊല്ലം: ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം. ഇറാനിലെ ഇന്ത്യൻ എംബസി അക്ഷയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അക്ഷയെ തിരികെ നാട്ടിലെത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു. അക്ഷയ്ക്ക് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റ് എമർജെൻസി സർട്ടിഫിക്കറ്റ് നൽകിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാസ്പോർട്ട് ഉൾപ്പടെ നഷ്ട്ടമായതിനെ തുടർന്നാണ് അക്ഷയ് ഇറാനിൽ പെട്ടത്. അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. 11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജൻറ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിൻറെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു.

Related Articles

Back to top button