മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണമായി തകർന്നു….പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ എല്ലാം വാസ്തവവിരുദ്ധം എന്ന് മന്ത്രി സണ്ണി ജോസഫ് പരസ്യമായി സമ്മതിച്ചു എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണമായി തകർന്നു. സ്വന്തം മന്ത്രിസഭയിൽ നിന്ന് മുഖ്യ മന്ത്രിക്ക് കനത്ത തിരിച്ചടി ലഭിച്ചു. പ്രതിപക്ഷത്തിന്റെ നിലപാടിന് അടിവരയിടുന്നതാണ് മന്ത്രിയുടെ വാക്കുകൾ. മന്ത്രിസഭയിൽ കടുത്ത ഭിന്നതയും കൂട്ടുത്തരവാദിത്വം ഇല്ലായ്മയും മറനീക്കി പുറത്തുവന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൂർണമായി പൊളിഞ്ഞു. വൈദ്യുത മന്ത്രിയുടെ വെളിപ്പെടുത്തലുകളിൽ നിന്ന് ഒളിച്ചോടാതെ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദേഹം ആവർത്തിച്ചു. ആരാണ് ജിഎൻഎ കരാറിന് വേണ്ടി സമ്മർദ്ദം ചെലുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറയാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് പിണറായി വിജയൻ ചോദിച്ചു.



