ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി….

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. തിരുവന്തപുരം ജെഎഫ്സിഎം കോടതിയുടെതാണ് നടപടി. ഒന്നാംപ്രതി നിതിൻ രാജ്, പതിനാറാം പ്രതി ഐ.പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പ്രതികൾ പങ്കെടുത്തത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.മറ്റ് മൂന്ന് പ്രതികൾക്കെതിരെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹരജി നൽകിയിട്ടുണ്ട്. ഒരു എസ്എച്ച്ഒയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേസുണ്ട്. ഇതിൽ വിശദമായ വാദം കേൾക്കുന്നതിനായി 27-ാം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.



