‘പ്രിയപ്പെട്ട മക്കളെ, വീണ്ടും കിട്ടിയ ഈ അവധി ദിവസം…’; വിദ്യാർത്ഥികളോട് ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ: അവധി ദിവസം വെറുതെ കളയാതെ സർഗാത്മകമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത് ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ. അവധി സമയം ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ വായിക്കാനും പാഠഭാഗങ്ങൾ ആവർത്തിക്കാനും സർഗാത്മക കഴിവുകൾ വളർത്തിയെടുക്കാനും വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മഴയത്ത് പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ നിർദേശിച്ചു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

“വീണ്ടും കിട്ടിയ ഈ അവധി ദിവസം വെറുതെ കളയാതെ, സർഗാത്മകമായി ഉപയോഗപ്പെടുത്തുക. ഒപ്പം താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.! അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഈ മഴയത്ത് പുറത്തിറങ്ങാതിരിക്കുക. പ്രത്യേകിച്ച് വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിലേക്കോ, പുഴകളിലേക്കോ, തോടുകളിലേക്കോ കുളിക്കാനോ മീൻ പിടിക്കാനോ പോകരുത്.

ലഭിച്ച ഈ സമയം ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ വായിക്കാനും, പാഠഭാഗങ്ങൾ ആവർത്തിക്കാനും, നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ (ചിത്രരചന, എഴുത്ത് തുടങ്ങിയവ) വളർത്തിയെടുക്കാനും വിനിയോഗിക്കുക. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ സമയം പങ്കിടാം. മഴക്കാലത്ത് ജലജന്യരോഗങ്ങൾ വരാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. അപകടങ്ങളെ അകറ്റി നിർത്താം, ജാഗ്രതയോടെയും സുരക്ഷിതമായും വീടുകളിൽ തന്നെ ഇരിക്കാം. എല്ലാവർക്കും സ്നേഹത്തോടെയുള്ള കരുതൽ!”.

Related Articles

Back to top button