പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ് സംഭവം. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ഭീഷണിയുമായി എത്തിയത്. പെട്രോൾ കുപ്പിയുമായാണ് കുടുംബം പഞ്ചായത്ത് ഓഫീസിലെത്തിയത്. വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് കുടുംബം ഭീഷണി‌ മുഴക്കിയത്. വീട്ടിലേക്കുള്ള വഴി സഞ്ചാരയോ​ഗ്യമാക്കി തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങിയതായാണ് കുടുംബം പറയുന്നത്.‌ എന്നാൽ റോഡ് ഉൾപ്പെടുന്ന ആസ്ഥി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണമെന്നും കുടുംബം പറയുന്നു. നിലവിൽ വാഴക്കാട് പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. പരിഹാരം ഉടൻ കാണുമെന്ന് പോലീസ് കുടുംബത്തിന് ഉറപ്പു നൽകിയിട്ടുണ്ട്.

Related Articles

Back to top button