അടിമാലി മണ്ണിടിച്ചിൽ…എംഎൽഎ ഉറപ്പ് നൽകി….പട്ടിണി സമരം അവസാനിപ്പിച്ച് ദുരന്തബാധിതര്‍…

ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിച്ചു. ദേവികുളം എംഎല്‍എ എഫ് രാജയുടെ ഇടപെടലിനെ തുടര്‍ന്നാണ് പട്ടിണി സമരം അവസാനിപ്പിച്ചത്. നഷ്ടപരിഹാരമായ പത്തം ലക്ഷം രൂപയില്‍ പകുതി പണം ഉടന്‍ നല്‍കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. പട്ടിണി സമരം അവസാനിപ്പിച്ചാലും അനിശ്ചിത കാല സമരം തുടരുമെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. മുഴുവന്‍ തുകയും ലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞവര്‍ഷം ഉണ്ടായ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നതിനെതിരെയാണ് ദുരന്തബാധിതര്‍ സമരം ആരംഭിച്ചത്.



