ചലച്ചിത്ര അക്കാദമി ചെയർമാനാകാൻ തയ്യാറെന്ന് നടൻ ജോയ് മാത്യു…

വിഷയത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ ചുമതല നൽകുന്നതിലൂടെ ചില പുതിയ കാര്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന വിശ്വാസമാണ് ഉള്ളതെന്നും അതുകൊണ്ടാണ് “നോക്കാം” എന്ന നിലപാട് സ്വീകരിച്ചതെന്നും ജോയ് മാത്യു പറഞ്ഞു. ഇനി തീരുമാനം സർക്കാരിന്റെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



