എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

ന്യൂഡൽഹി: എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. മലിനജല സംസ്കരണ പ്ലാന്റ് ടെൻഡർ ക്രമക്കേട് കേസിലാണ് അറസ്റ്റ്. ഡൽഹി ആന്റി കറപ്ഷൻ ബ്രാഞ്ച് സത്യേന്ദർ ഉൾപ്പെടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ഡൽഹി ജല ബോർഡ് മുൻ സിഇഒ ഉദിത് പ്രകാശ് റായ്, മുൻ കോൺട്രാക്ച്വൽ കൺസൾട്ടന്റ് അങ്കിത് ശ്രീവാസ്തവ, നാഗേന്ദ്ര യാദവ്, രാജ കുമാർ കുറ, പങ്കജ് വർമ എന്നിവരാണ് അറസ്റ്റിലായ മറ്റാളുകൾ.




