ആറാട്ടുപുഴ സ്വദേശിനിയായ യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം

ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നാം വാർഡിൽ താമസിക്കുന്ന ഇവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. രണ്ടര വർഷം മുൻപ് അരയ്ക്കുതാഴെ തളർന്നതിനെ തുടർന്ന് തുടർച്ചയായി ചികിത്സയിൽ കഴിയുന്ന ഇവർ, ആറുമാസത്തിലൊരിക്കൽ നടത്തുന്ന പരിശോധനയ്ക്കും ഇഞ്ചക്ഷൻ എടുക്കുന്നതിനുമായി ഏപ്രിൽ 16-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയിരുന്നു. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ രണ്ടിന് വീട്ടിലേക്ക് മടങ്ങിയെങ്കിലും, ആശുപത്രിയിൽ ശേഖരിച്ച രക്തസാംപിളിന്റെ പരിശോധനാഫലം പിന്നീട് പോസിറ്റീവായി. ഇതോടെ ഇവരെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Back to top button