ലഹരിക്കടത്ത് കേസിൽ പുറത്താക്കിയ എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎംഎ…

ആലപ്പുഴ: ലഹരി കേസിൽ അകപ്പെട്ട് സിപിഎം പുറത്താക്കിയ ആലപ്പുഴയിലെ പ്രാദേശിക നേതാവ് എ. ഷാനവാസിനെ പാർട്ടി തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
കേസിൽ ആരോപണ വിധേയനായ എ. ഷാനവാസിന് നേരത്തെ ആലപ്പുഴ നഗരസഭയിൽ സിപിഎം സീറ്റ് നൽകിയത് വിവാദമായിരുന്നു. തോണ്ടൻകുളങ്ങര വാർഡിലാണ് എൽഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഷാനവാസ് ഇപ്പോൾ ‘നല്ല കമ്യൂണിസ്റ്റാ’ണെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞിരുന്നു.
2023 ജനുവരിയിലാണ് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം. എന്നാൽ, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ പാർട്ടി പുറത്താക്കി. പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും വാടകയ്ക്ക് നൽകിയ ലോറിയിൽ പുകയില കടത്ത് നടന്നതുമായിരുന്നു നടപടിക്ക് കാരണമായത് ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.



