കേരളത്തിലെ സ്വർണവിലയിൽ നേരിയ വർധനവ്… പവന്…

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ പവന് 120 രൂപയുടെ വർധനവുണ്ടായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,010 രൂപയും ഒരു പവന് 1,12,080 രൂപയുമാണ് വില. കഴിഞ്ഞ ദിവസം പവന് 1,120 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ 1,11,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് വില.

Related Articles

Back to top button