കായംകുളത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്ലസ് വൺ വിദ്യാർഥി…

ആലപ്പുഴ: കായംകുളം കരീലക്കുളങ്ങര രാമപുരത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ സജി-സുധാമണി ദമ്പതികളുടെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു ആദിത്യൻ. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. മാളിയേക്കൽ ജങ്ഷന് തെക്കുവശം ദേശീയപാതയിലെ ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ പാഞ്ഞുവന്ന കാർ ആദിത്യനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതശരീരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Related Articles

Back to top button