കാസർകോട് പാമ്പ് കടിയേറ്റ നാലര വയസുകാരി മരിച്ചു….

കാസർകോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി ദാരുണമായി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതുചന്ദ്രയാണ് മരണപ്പെട്ടത്. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിത്തുടങ്ങിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അന്ത്യകർമ്മങ്ങൾ പിന്നീട് നടക്കും.

Related Articles

Back to top button