അറ്റകുറ്റപ്പണിക്കായി അഴിച്ചുവച്ച ഗേറ്റ് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം…

മലപ്പുറം: കോട്ടക്കലിൽ അറ്റകുറ്റപ്പണിക്കായി അഴിച്ചുവെച്ച ഭാരമേറിയ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. രണ്ടത്താണി സ്വദേശി മാസിൽ (5) ആണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. വീട്ടിലെ ഗേറ്റിന്റെ അറ്റകുറ്റപ്പണികൾക്കായി ഇത് അഴിച്ച് ചരിച്ചു വെച്ചിരിക്കുകയായിരുന്നു. കുട്ടി ഗേറ്റിന് സമീപം നിൽക്കുന്നതിനിടെ വലിയ ഭാരമുള്ള ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗേറ്റിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ മാസിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.



