പുതുപ്പള്ളിയിൽ ഷാഫി പറമ്പിലിനെ..

പുതുപ്പള്ളിയിൽ ഷാഫി പറമ്പിലിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ. ഉമ്മൻചാണ്ടിയും ഷാഫി പറമ്പിലും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഫ്ലക്സ് ബോർഡിൽ ഉള്ളത്. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ് എന്നാണ് ഫ്ലെക്സ് ബോർഡിൽ കുറിച്ചിട്ടുള്ളത്. ജനഹൃദയങ്ങൾ കീഴടക്കി ഇനിയും മുന്നോട്ട് എന്നും ഫ്ലക്സിൽ കാണാം. അതേസമയം കോൺഗ്രസിലെ ചേരി തിരിവുകൾ രൂക്ഷമാക്കി എറണാകുളം ജില്ലയിലും ഫ്ലക്സ് യുദ്ധം രൂക്ഷമാണ്. കെപിസിസി നിർദ്ദേശം മറികടന്ന് മുഖ്യമന്ത്രിയുടെ ജില്ലയിൽ തന്നെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് നേതൃത്വത്തിനും പ്രതിസന്ധിയാണ്.

ഷാഫി പറമ്പിലിനെ അനുകൂലിച്ച് കൊച്ചി നഗരത്തിലും മൂവാറ്റുപുഴയിലും പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകൾ ലക്ഷ്യം വയ്ക്കുന്നത് രാജ്മോഹൻ ഉണ്ണിത്താനെയാണെങ്കിലും തിരിച്ചടിയാകുന്നത് വി ഡി സതീശൻ അനുകൂലികൾക്കാണ്. ഷാഫി പറമ്പിലിനെ അനുകൂലിച്ച് കൊണ്ടുള്ള ഫ്ലക്സുകളാണ് കേരളത്തിലങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം ഷാഫിയെ വിമർശിച്ചുകൊണ്ട് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമലും രം​ഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വിവിധിയിടങ്ങളിലാണ് ഷാഫിയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെടുകയാണ്. ഇതിൽ രൂക്ഷമായ ഭാഷയിലാണ് അമൽ പ്രതികരിച്ചിരിക്കുന്നത്.

Related Articles

Back to top button