കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു

മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു. മൂന്നാർ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ കാറാണ് പടയപ്പ തകർത്തത്. യാത്രക്കാർ വാഹനത്തിനകത്തുള്ളപ്പോഴായിരുന്നു ആനയുടെ ആക്രമണം. ആക്രമണത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വാഹനം തകർത്ത ശേഷം ആന സമീപത്തെ ഉൾമേട്ടിലേക്ക് കയറിപ്പോയി. മേഖലയിൽ പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം ഇടുക്കിയിൽ മൂന്നാം ദിവസവും പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തത്ക്കാലം നിർത്തിവെച്ചിരിക്കുകയാണ്.

Related Articles

Back to top button