കുപ്പിവെള്ളത്തിൽ കോളിഫോം ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി

പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ എഫ്എസ്എസ്എഐ വീണ്ടും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി. കഴിഞ്ഞ ജൂലൈയിൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള കമ്പനിയുടെ തേലിപ്പാറ പ്ലാന്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രാഥമിക ലബോറട്ടറി പരിശോധനയിലും തുടർന്ന് നടന്ന റഫറൽ ഫുഡ് ലബോറട്ടറി പരിശോധനയിലും വെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഈ ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിൻ്റെ വിൽപ്പന നിരോധിച്ചിരുന്നു.

Related Articles

Back to top button