കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കുമെന്ന്..

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരസ്യമായി പ്രസ്താവനകൾ വരുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട്. ഇവിടെ തീരാനുള്ളത് ഇവിടെ തീരും ഡൽഹിയിൽ തീർക്കാനുള്ളത് അവിടെ തീർക്കും. ഞാനഭിപ്രായം പറയേണ്ട ആളല്ല. അഭിപ്രായം പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സഹായകരമായ നിലപാട് എല്ലാവരും എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഉമ്മൻചാണ്ടി ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ്. ഇപ്പോൾ നടക്കുന്നതിൽ എന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്. സ്പീക്കറായി തിരഞ്ഞെടുത്ത തൊട്ടടുത്ത ദിവസം കെപിസിസി അച്ചടക്ക സമിതിയിൽ നിന്നും താൻ രാജിവച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞു.

Related Articles

Back to top button