ആൻ്റോ അഗസ്റ്റിൻ്റെ വാദം തെറ്റ് ; ഷറഫലിയുടെ നോവസ് സോക്കർ അക്കാദമിയിൽ..

സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയുടെ നോവസ് അക്കാദമി തന്റെ കമ്പനിയാണെന്ന ആന്റോയുടെ വാദം തെറ്റ്. നോവസ് അക്കാദമിയിൽ നിലവിൽ ആന്റോയ്ക്ക് ഓഹരിയില്ല. കമ്പനിയിൽ ആകെ പതിനേഴ് ഓഹരി ഉടമകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ഓഹരി ഷറഫലിക്കാണ്. അക്കാദമയിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളത് തന്റെ അക്കാദമിയ്ക്കാണെന്ന് ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
മെസ്സി ഇടപാട് സംബന്ധിച്ച് 2025 സെപ്തംബറിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു.ഷറഫലിക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ട് കോടി രൂപ നൽകിയിരുന്നു. കലൂരിലെ സ്റ്റേഡിയം, ആർബിസിക്ക് കൈമാറുന്ന തിയതിയിൽ തന്നെയായിരുന്നു പണം നൽകിയത്. ഇത് എസ്ഐടി കണ്ടുപിടിക്കുകയും വാർത്തയാവുകയും ചെയ്തതിന് പിന്നാലെ യു.ഷറഫലി ന്യായീകരണവുമായി രംഗത്ത് വന്നു. ആന്റോ അഗസ്റ്റിന്റെ ആർബിസി, നോവസ് അക്കാദമിയിൽ ഓഹരി നിക്ഷേപം നടത്തിയതാണെന്നായിരുന്നു വാദം. പിന്നാലെ നോവസ് അക്കാദമി തന്റെ കമ്പനിയാണെന്നും തന്റെ കമ്പനിയിൽ പണം നിക്ഷേപിക്കുന്നതിന് ആരോടാണ് മറുപടി പറയേണ്ടതെന്നും ചോദിച്ചുകൊണ്ട് ആന്റോ അഗസ്റ്റിനും രംഗത്തുവന്നു.



