ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണം… ഹർജി തള്ളി…

ചെന്നൈ: ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡറായ അനുശ്രീ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ശബരിമലയിൽ ദർശനം നടത്തുന്നതിന് ട്രാൻസ്ജെൻഡറുകൾക്ക് തടസ്സങ്ങളുണ്ടാകരുതെന്നും പ്രവേശനം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഹർജി പൊതുതാത്പര്യ ഹർജിയായി എങ്ങനെ പരിഗണിക്കാനാകുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ശബരിമലയിൽ ദർശനത്തിനെത്തിയ 16 ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം നിഷേധിച്ചെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ട്രാൻസ്ജെൻഡറുകളുടെ ശബരിമല പ്രവേശനം സംബന്ധിച്ച വിഷയമാണ് ഹർജിയിലൂടെ കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. എന്നാൽ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

Related Articles

Back to top button